2. ജനനം ഒരു സമസ്യ (Birth is an Enigma)

Posted by Unknown

    


" പൂര്‍വജന്മങ്ങളെ കുറിച്ച് എനിക്ക് 
സ്മരണയുണ്ടായിരുന്നു..... 
ഞാന്‍ ഒരു തൂവലിനോളം നേര്‍ത്ത അവസ്ഥയില്‍
അനന്തവിഹായസ്സില്‍ പ്രപഞ്ചഗോളത്തിന്റെ ഏതോ ഒരു ഭാഗത്ത് സ്വയമേവ നിയന്ത്രിക്കാനാവാതെ ആരുടെയോ അജ്ഞാത ശക്തിയാല്‍ അലഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മനസിലായി
ദൂരെ ഒരു വെളിച്ചമായി എന്നിലേക്ക് ഒരു അകര്‍ഷണം ചെയ്യപ്പെടുന്നതായിരിക്കാം എന്റെമേലുള്ള നിയന്ത്രണശക്തി എന്ന് മനസ്സുമന്ത്രിക്കുന്നു 
ഞാന്‍ അതിലേക്ക് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ് 
അത് എന്നില്‍ ഒരു പ്രതീക്ഷ നല്‍കുന്നുണ്ട് 
എന്തെന്നില്ലാത്ത ഒരു ആനന്ദവും അനുഭവപ്പെടുന്നുണ്ട്.

എനിക്കറിയാം കഴിഞ്ഞ ജന്മങ്ങളില്‍ ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ള നല്ലതും ചീത്തയുമായ കര്‍മ്മങ്ങളുടെ ആകെയുള്ള ഫലമാണ് എന്നില്‍ നിറഞ്ഞുനില്‍ക്കുന്നത്. എങ്കിലും ഒരു സുഖമുണ്ട് ഈ അവസ്ഥയില്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നുണ്ടല്ലോ.പക്ഷേ ഒരു നടുക്കമെന്നോണം എനിക്ക് അറിയാന്‍ കഴിയുന്നു വരാനിരിക്കുന്ന ജന്മത്തില്‍ ഞാന്‍ അനുഭവിക്കേണ്ടതായ കാര്യങ്ങളെ കുറുച്ച്. അത് എന്നില്‍ ഭീതിയുണ്ടാക്കുന്നുണ്ട്.

അല്ലയോ ഭഗവാനെ ...ശ്രീ നാരായണാ...
എന്നില്‍ അങ്ങയെകുറിച്ചുള്ള സ്മരണകള്‍ ഒരു കാരണവശാലും മറക്കുവാനാവരുത് അങ്ങ് എന്നെ ഉപേക്ഷിക്കരുത്, 

ഏതു പ്രതിസന്ധിയിലും എന്നെ കൈവെടിയരുത്...
ഭഗവാനെ...! അങ്ങല്ലാതെ ആരും തുണയുണ്ട്ടാവില്ലെന്ന്എനിക്ക് അറിയാം കാത്തുകൊള്ളണമേ നാരായണാ....!

ഞാന്‍ മനമുരുകി പ്രാര്‍ഥിക്കുന്നുണ്ട്. 

അപ്പോഴൊക്കെ എന്നില്‍ നിറയുന്നത് ഈ പ്രപഞ്ചമാകുന്ന പാല്‍കടലില്‍ ആലിലയില്‍ കിടന്നു പെരുവിരല്‍ കുടിച്ച് മന്ദസ്മിതം തൂവുന്ന ഭഗവാന്‍റെ ആ ഉണ്ണി രൂപമാണ്.. 
ഈ അവസ്ഥയില്‍ ഞാനും ഈശ്വരനും രണ്ടല്ലെന്നുള്ള സത്യം ഞാന്‍ മനസിലാക്കുന്നു...!
ഹോ, ഭഗവാനെ വല്ലാത്തൊരു അവസ്ഥതന്നെ എങ്ങിനെ ഞാന്‍ അങ്ങയെ സ്തുതിക്കേണ്ടൂ ഈയൊരു അവസ്ഥ വര്‍ണ്ണനകള്‍ക്കതീതമാണല്ലോ...!

.....ഞാന്‍ വീണ്ടും നയിക്കപ്പെടുകയാണ്... 

ദൂരെ കാണുന്ന വെളിച്ചത്തിലേക്ക് 
അടുക്കുംതോറും ആധിയും, സന്തോഷവും, 
ദുഖവും, നിരാശയും വര്‍ദ്ധിക്കുന്നു 
എന്നെ ആരോ കൈവെടിയുന്നു എന്നതോന്നല്‍ 
എന്നില്‍ വല്ലാത്തൊരു അസഹ്യത നിറയുന്നു 
ശരീരഭാരം തോന്നുന്നു. 
വല്ലാതെ ഞെരുങ്ങി ഞാന്‍ പുറംതള്ളപ്പെടുകയാണ് 
ശ്വാസംമുട്ടുന്നു. പെട്ടെന്ന് ഏതോ ശക്തി എന്നെ തള്ളിവിട്ടപോലെ താഴേക്കു പതിച്ചു.
ഞാന്‍ ഉറക്കെ കരഞ്ഞു....അതായിരുന്നു..... 
ഞാനെന്ന ദൈവാംശത്തിന്റെ "ജനനം ""....!!!

ആകെ ഒരു ശൂന്ന്യതപോലെ...

എന്താണെന്നോ എവിടെയാണെന്നോ അറിയുന്നില്ല എല്ലാം ഒരു വിസ്മൃതിയിലായപോലെ.. 
പതുക്കെപ്പതുക്കെ ഞാന്‍ കണ്ണുതുറന്നു...
വെളിച്ചം എന്‍റെ കണ്ണുകളിലേക്കു തുളച്ചുകയറുന്നതായി തോന്നി.

ഞാന്‍ കാണുന്നതെല്ലാം അപരിചിതത്വം.ആരൊക്കെയോ എന്നെ നോക്കി ആന്ഗ്യങ്ങള്‍ കാണിക്കുന്നു.....! 

കവിളില്‍ നുള്ളുന്നു പറയുന്നത് മനസ്സിലാകുന്നില്ല 
എന്‍റെ പ്രതികരണം ഞാന്‍ അറിയിച്ചു
പക്ഷെ പറയുവാന്‍ സാധിക്കുന്നില്ല എന്‍റെ കൈകാലുകള്‍ ആഗ്രഹത്തിനൊത്ത് ചലിപ്പിക്കാന്‍ കഴിയുന്നില്ല..
സങ്കടം സഹിക്കവയ്യാതെ ഞാന്‍ നിലവിളിച്ചു അത് അക്ഷരബ്രഹ്മമെല്ലാം കൂടി ചേര്‍ന്നപ്പോള്‍ അതൊരു കരച്ചിലായിമാറി..
എന്നെ ആരോ എടുത്തു മാറില്‍ച്ചേര്‍ത്തുപിടിച്ചു മുലപ്പാല്‍ തന്നു. അത് എന്‍റെ അമ്മയാണെന്ന് മനസ്സിലായി 
ആദ്യത്തെ തിരിച്ചറിവ്....!! 
ശേഷംപലതരത്തിലുള്ള അറിവുകള്‍... 
പലപലമുഖങ്ങള്‍ .... പല ബന്ധങ്ങള്‍..

ഞാനെന്ന ദൈവാംശം ഈ ഭൂമിയില്‍ ജീവിക്കുകയാണ്....

ഞാന്‍ മാത്രമല്ല ...
കഴിഞ്ഞ അനേകം ജന്മങ്ങളിലായി 
എന്‍റെ കൂടെ ജീവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദൈവാംശങ്ങളും......!!!

God is Great  !!



1 comments:

  1. Unknown

    Very nice sir

Post a Comment